കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പന്നര്‍ക്ക് റേഷന്‍ വേണ്ട: സുപ്രീം കോടതി

  • By സ്വന്തം ലേഖകന്‍
Google Oneindia Malayalam News

SC raps Pawar, says give rotting grain to poor
ദില്ലി: ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരെ റേഷന്‍ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി.

അന്ത്യോദയ അന്നയോജന പദ്ധതിയുള്‍പ്പെടെ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷ്യപദ്ധതികളുടെ ഗുണഭോക്താക്കളെ വീണ്ടും തിരഞ്ഞെടുക്കണം. പുതിയ സെന്‍സസിലെ കണക്കുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

റേഷന്‍ രണ്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കായി നിജപ്പെടുത്തണം. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യ ധാനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാനാവില്ലെന്ന കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാറിന്റ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സുപ്രീംകോടതിയുടേത് വെറും നിര്‍ദ്ദേശമാണെന്നും, ഉത്തരവല്ലെന്നുമുള്ള പവാറിന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്നത് ഉത്തരവാണെന്നും, മറിച്ച് വെറും നിര്‍ദ്ദേശമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

രാജ്യത്ത് ഇക്കൊല്ലം 604.28 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം സംഭരിച്ചെങ്കിലും ആവശ്യത്തിന് ഗോഡൗണുകളില്ലാത്തതിനാല്‍ 178 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ സുരക്ഷിതമായി സംഭരിയ്ക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X