Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസക്കിന്റെ വെല്ലുവിളി സ്വീകരിക്കുന്നു:ചാണ്ടി

Oommen Chandy
തിരുവനന്തപുരം: ലോട്ടറി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിന്റെ വെല്ലുവിളി ഏറ്റെടുത്ത് പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഐസക്കിന്റെ വെല്ലുവിളി സ്വീകരിയ്ക്കുന്നു. ഒരു യുഡിഎഫ് നേതാവിനെ തിരഞ്ഞെടുത്ത് സംവാദത്തിന് ഐസക്കിന്റെ അടുത്തേക്ക് അയക്കാം.

ലോട്ടറിമാഫിയയുടെ വളര്‍ച്ചയ്ക്ക് കൂട്ടുനിന്ന ഐസക്കിന്റെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര നിയമം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്നതാണ്.

ലോട്ടറി വിവാദത്തില്‍ ഉമ്മന്‍ ചാണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ഐസക് തൃശൂരില്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ശിഖണ്ഡി യുദ്ധം അവസാനിപ്പിയ്ക്കണം. ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണം. ഇതിന് തയ്യാറല്ലെങ്കില്‍ പരസ്യ സംവാദത്തിന് തയാറാകണമെന്നുമായിരുന്നു ഐസക്ക് ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+