കേരള ലോട്ടറി ഇനി ആഴ്ചയില്‍ ഒന്നു വീതം: തോമസ് ഐസക്

ലോട്ടറി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇത് ശിഖണ്ഡി യുദ്ധമാണ്. ഇത്തരം പ്രസ്താവനകള്‍ നടത്താതെ ഉമ്മന്‍ ചാണ്ടി നേരിട്ടുള്ള സംവാദത്തിന് തയാറാകണമെന്നും ഐസക് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധി. പ്രതിപക്ഷത്തിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രത്തെക്കൊണ്ട് നടപടി എടുപ്പിക്കാന്‍ കൂടെ നില്‍ക്കുകയാണ് വേണ്ടത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മാസത്തില്‍ നാലു നറുക്കെടുപ്പ് എന്ന സംവിധാനം കൊണ്ടുവരുന്നതെന്ന് തോമസ് ഐസക് വിശദീകരിച്ചു.












Click it and Unblock the Notifications