മകനെ വകവരുത്താന്‍ മാതാപിതാക്കളുടെ ക്വട്ടേഷന്‍
മണ്ണുത്തി: പണത്തിനായി ശല്യപ്പെടുത്തിയ മകനെ വകവരുത്താന്‍ മാതാപിതാക്കള്‍ ക്വട്ടേഷന്‍ നല്‍കി. ദേശീയ പാത 47ലെ വീട് നഷ്ടമായതിന് പകരം ലഭിച്ച നഷ്ടപരിഹാത്തുകയ്ക്കായി ശല്യപ്പെടുത്തിയ യുവാവിനെതിരെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്.
യുവാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച ഗുണ്ടാസംഘം അറസ്റ്റിലായി. മാതാപിതാക്കള്‍ക്കൊപ്പം സഹോദരിയും സഹോദരീഭര്‍ത്താവും കേസില്‍ പ്രതികളാണെന്ന് മണ്ണുത്തി പൊലീസ് പറയുന്നു.
വെട്ടിക്കല്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ റോയി (32)യെ അക്രമിച്ച കേസില്‍ എറണാകുളം കാക്കനാട് കിഴുപ്പുള്ളി വീട്ടില്‍ നിക്‌സനെ (37) യാണ് മണ്ണുത്തി എസ്‌ഐ െഅറസ്റ്റു ചെയ്തത്.
മണ്ണുത്തി വെട്ടിക്കലില്‍ താമസിക്കുന്ന ദേവസ്സിക്കുട്ടിയുടെ വീടും സ്ഥലവും ദേശീയപാത വികസനത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക മകന്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങള്‍ തുടങ്ങിയത്.
ഇതിനുമുമ്പ് പലതവണ തുക നല്‍കിയത് ധൂര്‍ത്തടിച്ചതിനാല്‍ നഷ്ടപരിഹാരത്തുക കൊടുക്കാന്‍ പിതാവ് തടസ്സം പറഞ്ഞു. പണം ലഭിക്കാത്തത് റോയിയെ പ്രകോപിതനാക്കി.
മാതാപിതാക്കളെ രണ്ടുതവണ മര്‍ദിച്ചു. ഇവര്‍ മകളുടെ വീട്ടില്‍ അഭയംതേടി. തുടര്‍ന്നാണ് ദേവസ്സിയും മരുമകനും വീട്ടുകാരും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പടാക്കിയത്.












Click it and Unblock the Notifications