കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസും അഴീക്കോടും വീണ്ടും ഫ്രണ്ട്‌സ്!

  • By Lakshmi
Google Oneindia Malayalam News

VS and Azhikode
തൃശൂര്‍: വിവാദങ്ങളുടെ ചൂട് അവസാനിച്ചപ്പോള്‍ സുകുമാര്‍ അഴീക്കോടും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും വീണ്ടും സുഹൃത്തുക്കള്‍. ഒരു വര്‍ഷത്തോളം നീണ്ട പിണക്കം ഇരുവരും അവസാനിപ്പിച്ചു.

തൃശ്ശൂരിലെ ലാലൂര്‍ മലിനീകരണവിഷയത്തിന്റെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ അഴീക്കോട് ഞായറാഴ്ച രാത്രി ചെയ്ത ഫോണ്‍ കോളാണ് പിണക്കം അവസാനിപ്പിക്കാന്‍ ഇടയായത്.

ഫോണെടുത്തപ്പോള്‍ കനത്ത സ്വരമായിരുന്നെങ്കിലും ഏറെ സന്തോഷവും സ്‌നേഹവും നിറച്ചാണ് വി.എസ്. തുടര്‍ന്നു സംസാരിച്ചതെന്നും അങ്ങിനെ മഞ്ഞുരുകിയെന്നും ഞായറാഴ്ച നടന്ന സംഭാഷണത്തെപ്പറ്റി അഴീക്കോട് പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്റെ പുസ്തകത്തിന് അവതാരിക എഴുതിയ തന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള ദിനമായിരുന്നു ഞായറാഴ്ചയെന്ന് അഴീക്കോട് വ്യക്തമാക്കി.

ലാലൂര്‍ വിഷയത്തില്‍ ജനങ്ങള്‍ നടത്തിവന്ന സമരം വി.എസ്സിന്റെ ഇടപെടല്‍മൂലം അവസാനിച്ചത് സന്തോഷം ഇരട്ടിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തന്നെ വന്നുകണ്ട ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി പ്രവര്‍ത്തകരോട് മുഖ്യമന്ത്രി സന്തോഷം മറച്ചുവെച്ചില്ല. അഴീക്കോട് തന്നെ ഫോണില്‍ ബന്ധപ്പെട്ട കാര്യമാണ് വി.എസ്. ആദ്യംതന്നെ പറഞ്ഞത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പുഫലത്തോട് പ്രതികരിക്കവെ വിഎസ് ചിരിച്ചതിനെപ്പറ്റി അഴീക്കോട് നടത്തിയ പരാമര്‍ശമാണ് വിവാദം സൃഷ്ടിച്ചത്. സ്വന്തം പാര്‍ട്ടി തോറ്റപ്പോള്‍ വി.എസ്. ചിരിക്കരുതായിരുന്നുവെന്ന് അഴീക്കോട് അന്നു പറഞ്ഞു.

അതിനായി ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ കാഷ്ഠിക്കാറില്ല'' എന്ന ഉപമ അഴീക്കോട് ഉപയോഗിച്ചതാണ് പ്രശ്‌നം വഷളാക്കിയത്. പ്രശസ്ത എഴുത്തുകാരന്‍ ടോറോയുടെ വാചകമാണ് താന്‍ ഉദ്ധരിച്ചതെന്ന് അഴീക്കോട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അഴീക്കോടിന്റെ പരാമര്‍ശം വിഎസിനെ വേദനിപ്പിച്ചു. ആ വിവാദത്തെത്തുടര്‍ന്ന് ഒരുവര്‍ഷമായി ഇരുവരും തമ്മില്‍ ഒട്ടും സമ്പര്‍ക്കമുണ്ടായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X