4 കുട്ടികള്‍ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍
അങ്കാറ: തുര്‍ക്കിയിലെ കൊന്യ പ്രവിശ്യയില്‍ നാല് കുട്ടികളെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാലിനും 11നും ഇടയില്‍ പ്രായമുള്ള സഹോദരങ്ങളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ആളൊഴിഞ്ഞ ഒരു വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കളിക്കാന്‍ പോയ കുട്ടികളെ കാണാതായതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. കുട്ടികള്‍ അബദ്ധത്തില്‍ ഫ്രീസറില്‍പ്പെട്ടാതാകാമെന്നു കരുതുന്നു.
ഫ്രീസര്‍ ഉപയോഗ ശൂന്യമായിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications