പിതാവ് കല്യാണം മുടക്കുന്നുവെന്ന് പെണ്‍മക്കള്‍
സൗദി: പിതാവ് വിവാഹം മുടക്കുന്നു എന്ന് ആരോപിച്ച് ആറ് സഹോദരിമാര്‍ സൗദി അറേബ്യയിലെ നിയമോപദേശക സമിതിയുടെ സഹായം തേടി.
സൗദി അറേബ്യയിലെ നിയമോപദേശക സമിതി അധ്യക്ഷന്‍ സുല്‍ത്താന്‍ ബിന്‍ സാഹെമിനാണ് സഹോദരിമാര്‍ പരാതി നല്‍കിയത്. തങ്ങള്‍ക്ക് വിവാഹം ചെയ്യാനുള്ള അനുമതി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
തങ്ങള്‍ക്ക് വരുന്ന വിവാഹാലോചനകള്‍ പിതാവ് നിരസിക്കുന്നതിനെതിരെയാണ് മുപ്പതുകളില്‍ എത്തി നില്‍ക്കുന്ന സഹോദരിമാര്‍ നിയമ സഹായം തേടിയത്.
കുടുംബത്തില്‍ വിവാഹ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വനിതകള്‍ ഇല്ല എന്ന കാരണമാണ് ആലോചനകള്‍ തള്ളുന്നതിന് കാരണമായി പിതാവ് പറയുന്നത്. തങ്ങള്‍ക്ക് വന്ന ഒട്ടേറെ നല്ല വിവാഹാലോചനകള്‍ പിതാവ് തള്ളിക്കളഞ്ഞു എന്നും പരാതിയില്‍ പറയുന്നു.
ഈ വിഷയത്തില്‍, രക്ഷകര്‍ത്താവിനെതിരെ യുവതികള്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ബിന്‍ സാഹെം വ്യക്തമാക്കി. വിവാഹത്തിനു തടസ്സം നില്‍ക്കുന്നതിന് വ്യക്തമായ കാരണം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല എങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള ആളുകളെ വിവാഹം ചെയ്യാനുള്ള അനുമതി കോടതി നല്‍കും.












Click it and Unblock the Notifications