സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്, പവന് 14280 രൂപ
കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. സെപ്തംബര്‍ ഒന്ന് ബുധനാഴ്ച പവന് വീണ്ടും 80 രൂപ കൂടി. പവന് 14280 രൂപയാണ് കേരളത്തില്‍ സ്വര്‍ണ്ണത്തിന്റെ വില. ഒരു ഗ്രാമിന് 1785 രൂപ. (എട്ട് ഗ്രാമാണ് ഒരു പവന്‍)
ചൊവ്വാഴ്ചയും സ്വര്‍ണ വില കേരളത്തില്‍ കൂടിയിരുന്നു. ചിങ്ങമാസമായതിനാല്‍ കേരളത്തില്‍ ഒട്ടേറെ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഇവരൊക്കെ സ്വര്‍ണ വില കൂടുന്നതില്‍ ആശങ്കയിലാണ്.
ആഗോള സ്വര്‍ണ വിപണിയില്‍ ഔണ്‍സിന് 1250 ഡോളര്‍ എത്തിയിരുന്നു പിന്നീട് 1245 ഡോളറിലേക്ക് താഴ്ന്നു. ആഗോള വിപണിയില്‍ ഒരു ഔണ്‍സിന് സ്വണവില 1300 ഡോളര്‍ എത്തുമെന്നാണ് വിപണി വൃത്തങ്ങളിലെ സംസാരം.
വില കൂടുന്നുണ്ടെങ്കിലും വില്പനയ്ക്ക് ഒരു കുറവുമില്ല. കേരളത്തില്‍ മാത്രമല്ല ആഭരണത്തിനായി സ്വണ്ണം ഏറെ ഉപയോഗിയ്ക്കുന്ന രാജസ്ഥാനിലും വില്പന മേലോട്ട് തന്നെ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സ്വര്‍ണം നിക്ഷേപത്തിനായി വാങ്ങുന്നതവരാണ് കൂടുതല്‍. ഈ സ്വഭാവം കേരളത്തിലും എത്തിയിട്ടുണ്ട്.
അമേരിയ്ക്കയും യൂറോപ്പും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മാറിയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ദരുടെ നിഗമനമാണ് വിദേശ വിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യക്കാര്‍ ഏറാന്‍ കാരണം. ഇത് വിലക്കയറ്റത്തിന് കാരണമായി.












Click it and Unblock the Notifications