ഓഹരി വിപണിയില്‍ ബുധനാഴ്ച മുന്നേറ്റം
മുംബൈ: ഓഹരി വിപണി സെപ്തംബര്‍ ഒന്ന് ബുധനാഴ്ച മികച്ച മുന്നേറ്റമുണ്ടായി. ലോക വിപണികള്‍ മെച്ചപ്പെട്ടതായതിന്റെ ചുവട് പിടിച്ചായിരുന്നു ഇന്ത്യന്‍ വിപണിയിലും മുന്നേറ്റം കണ്ടത്. വന്‍കിട കമ്പനികളുടെ ഓഹരികള്‍ ഒക്കെ മുന്നേറ്റത്തിന് നേതൃത്ത്വം നല്‍കി. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച മെച്ചപ്പെട്ടതാവുമെന്ന വാര്‍ത്തകളും കയറ്റത്തിന് അനുകൂല ഘടകമായി.
സെന്‍സെക്സ് 18205.87 (+234.75) - നിഫ്ടി 5471.85 (+69.45)
വിപണിയില്‍ ഓഹരി വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചവരുടെ എണ്ണം ബുധനാഴ്ച കൂടുതലായിരുന്നു.നിഫ്ടി 5,450 ത്തിന് മുകളില്‍ ക്ലോസ് ചെയ്തത് വിപണിയിലെ ആവേശം കൂട്ടിയിരിയ്ക്കുകയാണ്. എന്നാല്‍ ഈ മുന്നേറ്റം നിഫ്ടിയില്‍ അടുത്ത 30-40 പോയിന്റോടെ അവസാനിയ്ക്കുമെന്നാണ് വിപണി വൃത്തങ്ങളുടെ അനുമാനം. വൈകാതെ നിഫ്ട് 5350 എന്ന നിലയിലേയ്ക്ക് എത്തുമെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്.












Click it and Unblock the Notifications