കര്‍ണാടകയില്‍ നൂറോളം തലയോട്ടികള്‍ കണ്ടെത്തി
ധാര്‍വാഡ് (കര്‍ണാടക): ജില്ലയിലെ നവല്‍ഗുണ്ട് താലൂക്കിലെ അണ്ണാഗിരി പട്ടണത്തില്‍ ഭൂമിയ്ക്കടിയില്‍ നിന്നും കൂടുതല്‍ തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. അഴുക്കുചാല്‍ നിര്‍മാണത്തിനിടെ തൊഴിലാളികളാണ് ആദ്യം തലയോട്ടികളും മറ്റും കണ്ടെത്തിയത്. ആദ്യ ദിവസം തന്നെ ഇരുപതോളം തലയോട്ടികളാണ് കണ്ടെടുത്തത്. തുടര്‍ന്ന് ജില്ലാ ഭരണാധികാരികളുടെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രങ്ങളുമായി കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ നൂറോളം തലയോട്ടികളും അസ്ഥികളും കണ്ടെത്തുകയായിരുന്നു.
കുറഞ്ഞത് നൂറു വര്‍ഷമെങ്കിലും പഴക്കമുള്ളവയാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. തലയോട്ടികള്‍ കിടന്നിരുന്ന സ്ഥലത്തു നിന്ന് മാറിയാണ് കൈകളുടെയും കാലുകളുടെയും അസ്ഥികള്‍ കണ്ടത്.
സ്ഥലത്ത് പുരാവസ്തു വകുപ്പ് ഖനനം നടത്തുകയാണ്. ഡപ്യൂട്ടി കമ്മീഷ്ണര്‍ ദര്‍പന്‍ ജയിന്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇനിയും കൂടുതല്‍ തലയോട്ടികള്‍ ഉണ്ടാകുമെന്നാണ് നിഗമനം.
ചരിത്രപരമായ യാതൊരു പ്രാധാന്യവും ഈ പ്രദേശത്തിന് ഇതേവരെ കല്പ്പിക്കപ്പെട്ടിരുന്നില്ല. ഇവിടെ വലിയ തോതില്‍ സംഘര്‍ഷമോ കൂട്ടമരണമോ കഴിഞ്ഞ ദശാബ്ദങ്ങളില്‍ സംഭവിച്ചതായി രേഖകളില്ല. ഈ പ്രദേശം ശ്മശാനമായി ഉപയോഗിച്ചിരുന്നതിനും തെളിവില്ല. അതുകൊണ്ടുതന്ന തലയോട്ടികളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീങ്ങുന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ട് വരണമെന്ന് ധാര്‍വാഡ് എസ്പി ആര്‍ ദിലീപ് പറഞ്ഞു.












Click it and Unblock the Notifications