Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ മോഡലിന്റെ മരണം: കാമുകര്‍ക്ക് പങ്കില്ല

Viveka Babajee
മുംബൈ: മോഡല്‍ വിവേക ബാബാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അവരുടെ കാമുകരെന്ന് അറിയപ്പെട്ടിരുന്ന ഗൗതം വോറ, കാര്‍ത്തിക് ജോബന്‍പുത്ര എന്നിവര്‍ക്കു പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

മിസ് മൗറീഷ്യസ് പട്ടവുമായി സിനിമയിലേക്കും മോഡലിങ് രംഗത്തേക്കും ഇറങ്ങിയ വിവേക താന്‍ ജീവനൊടുക്കുന്നതിന് മരണത്തിനു കാരണം ഗൌതം വോറയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ഇതേത്തുടര്‍ന്നാണു വോറയും വിവേകയുടെ മുന്‍ കാമുകനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കാര്‍ത്തിക്കും പൊലീസിന്റെ നിരീക്ഷണത്തിലായത്.

വിവേകയുടേത് ആത്മഹത്യയാണെന്നും അവരുടെ കാമുകന്‍മാര്‍ക്ക് മരണത്തില്‍ പങ്കില്ലെന്നുമാണു അന്വേഷണം പൂര്‍ത്തിയാക്കിയ ബാന്ദ്ര പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.

ബാന്ദ്രയിലെ ഫഌറ്റില്‍ ജൂണ്‍ 25നാണ് വിവേകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാസപരിശോധനയിലും ഫൊറന്‍സിക് പരിശോധനയിലും വിവേകയുടെ മരണം കൊലപാതകമല്ലെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയ്ക്ക് ആരെങ്കിലും പ്രേരിപ്പിച്ചിരുന്നുവോയെന്ന് സംബന്ധിച്ച് യാതൊരു തെളിവും കണ്ടെടുക്കാനും പൊലീസിന് കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+