തളിപ്പറമ്പില്‍ ബസപകടം: 4 മരണം

ബസ് കാത്തു നില്‍ക്കുകയായിരുന്ന തളിപ്പറമ്പ് സീതി സാഹിബ് മെമ്മോറിയല്‍ സ്‌കൂളിലെ റിസ്വാന, ഖദീജ, കുഞ്ഞാമിന എന്നീ വിദ്യാര്‍ഥിനികളും കോഴിക്കോട് കല്ലായി സ്വദേശി ഖാദറും ആണു മരിച്ചത്. വിദ്യാര്‍ഥിനികള്‍ മൂന്നും കുപ്പം സ്വദേശികളാണ്. രാവിലെ ഒന്‍പതു മണിയോടെയാണ് അപകടം ഉണ്ടായത്.
പയ്യന്നൂരില്‍ നിന്നു കണ്ണൂരിലേക്കു വരികയായിരുന്ന പിഎന്‍ റോഡ് വേയ്‌സ് എന്ന ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിന്റെ പിറകില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്കു പാഞ്ഞുകയറുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു,
സംഭവത്തെ തുടര്‍ന്നു രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലി തകര്‍ത്തു. സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications