കേരളം അഷ്ടമി രോഹിണി ആഘോഷത്തില്‍

കേരളത്തിലെ കൊല്ല വര്‍ഷ കലണ്ടറില്‍ സെപ്തംബര്‍ രണ്ടിനാണ് രോഹിണി വരുന്നെങ്കിലും ആഘോഷം ഒന്നിന് തന്നെ. ഇന്ത്യ എങ്ങും ജന്മാഷ്ടമി ആഘോഷം സെപ്തംബര്‍ ഒന്നിനാണ്. കേരളത്തിലെ അപൂര്‍വം ചില ക്ഷേത്രങ്ങള്‍ സെപ്തംബര്‍ രണ്ടാം തീയതിയാണ് അഷ്ടമി രോഹിണി ആഘോഷിയ്ക്കുന്നത്.
ശ്രീകൃഷ്ണ സ്മൃതികളുമായി അഷ്ടമി രോഹിണി
കേരളത്തില്‍ ജന്മാഷ്ടമി ദിവസമായ സെപ്തംബര്‍ ഒന്ന് പൊതു ഒഴിവ് ദിവസമാണ്.
ഗുരുവായൂര്‍ ഉള്‍പ്പടെ കേരളത്തിലെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കുന്നുണ്ട്. കേരളം എങ്ങുമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഭക്ത ജനങ്ങളുടെ വന്‍ തിരക്കാണ്.
ശ്രീകൃഷ്ണ ജയന്തി. ആഘോഷങ്ങളുട ഭാഗമായി ഗുരുവായൂര്‍ ,അമ്പലപ്പുഴ തുടങ്ങിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പതിവ് പൂജകള്‍ക്കു പുറമെ പ്രത്യേക പൂജകളും വഴിപാടുകളും നടക്കുന്നുണ്ട്.
രാവിലെ സ്വര്‍ണകോലം എഴുന്നെള്ളിച്ചുള്ള കാഴ്ച ശീവേലിയോടെയാണു ഗുരുവായൂരില്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും ഒരുക്കിയിട്ടുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പിറന്നാള്‍ സദ്യ നടക്കുന്നുണ്ട്. ബാലഗോകുലം
അഷ്ടമിരോഹിണിയോടനുബന്ധിച്ച് ആറന്മുളയില് നടക്കുന്ന വള്ളസദ്യക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.
അഷ്ടമി രോഹിണിയോട് അനുബന്ധിച്ച് കേരളം എങ്ങും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകളും വൈകീട്ട് നടക്കും.
വിശേഷ ദിവസമായതുകൊണ്ടും വന്‍ തിരക്കായതുകൊണ്ടും ഗുരുവായൂര്‍ ഉള്‍പ്പടെയുള്ള പ്രധാന ക്ഷേത്രങ്ങളിലൊക്കെ വന്‍ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
ഗുരുവായൂരില്‍ പ്രത്യേക വഴിപാടായ ഉണ്ണിയപ്പ നിവേദ്യം നടക്കുന്നുണ്ട്. 30 രൂപ മാത്രമാണ് ഗുരുവായൂരിലെ ഉണ്ണിയപ്പ നിവേദ്യത്തിന്. രണ്ട് ലക്ഷം രൂപയ്ക്കുള്ള ഉണ്ണിയപ്പം ഗുരുവായൂര്‍ ദേവസ്വം തയാറാക്കി കഴിഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications