കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം അഷ്ടമി രോഹിണി ആഘോഷത്തില്‍

Google Oneindia Malayalam News

Lord Sri Krishna
കേരളമെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിയ്ക്കുകയാണ് സെപ്തംബര്‍ ഒന്നാം തീയതി ബുധനാഴ്ച. ചിങ്ങത്തിലെ രോഹിണി നാളാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മനാള്‍.

കേരളത്തിലെ കൊല്ല വര്‍ഷ കലണ്ടറില്‍ സെപ്തംബര്‍ രണ്ടിനാണ് രോഹിണി വരുന്നെങ്കിലും ആഘോഷം ഒന്നിന് തന്നെ. ഇന്ത്യ എങ്ങും ജന്മാഷ്ടമി ആഘോഷം സെപ്തംബര്‍ ഒന്നിനാണ്. കേരളത്തിലെ അപൂര്‍വം ചില ക്ഷേത്രങ്ങള്‍ സെപ്തംബര്‍ രണ്ടാം തീയതിയാണ് അഷ്ടമി രോഹിണി ആഘോഷിയ്ക്കുന്നത്.

ശ്രീകൃഷ്ണ സ്മൃതികളുമായി അഷ്ടമി രോഹിണി

കേരളത്തില്‍ ജന്മാഷ്ടമി ദിവസമായ സെപ്തംബര്‍ ഒന്ന് പൊതു ഒഴിവ് ദിവസമാണ്.

ഗുരുവായൂര്‍ ഉള്‍പ്പടെ കേരളത്തിലെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കുന്നുണ്ട്. കേരളം എങ്ങുമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഭക്ത ജനങ്ങളുടെ വന്‍ തിരക്കാണ്.

ശ്രീകൃഷ്ണ ജയന്തി. ആഘോഷങ്ങളുട ഭാഗമായി ഗുരുവായൂര്‍ ,അമ്പലപ്പുഴ തുടങ്ങിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പതിവ് പൂജകള്‍ക്കു പുറമെ പ്രത്യേക പൂജകളും വഴിപാടുകളും നടക്കുന്നുണ്ട്.

രാവിലെ സ്വര്‍ണകോലം എഴുന്നെള്ളിച്ചുള്ള കാഴ്ച ശീവേലിയോടെയാണു ഗുരുവായൂരില്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും ഒരുക്കിയിട്ടുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പിറന്നാള്‍ സദ്യ നടക്കുന്നുണ്ട്. ബാലഗോകുലം

അഷ്ടമിരോഹിണിയോടനുബന്ധിച്ച് ആറന്‍മുളയില്‍ നടക്കുന്ന വള്ളസദ്യക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.

അഷ്ടമി രോഹിണിയോട് അനുബന്ധിച്ച് കേരളം എങ്ങും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകളും വൈകീട്ട് നടക്കും.

വിശേഷ ദിവസമായതുകൊണ്ടും വന്‍ തിരക്കായതുകൊണ്ടും ഗുരുവായൂര്‍ ഉള്‍പ്പടെയുള്ള പ്രധാന ക്ഷേത്രങ്ങളിലൊക്കെ വന്‍ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

ഗുരുവായൂരില്‍ പ്രത്യേക വഴിപാടായ ഉണ്ണിയപ്പ നിവേദ്യം നടക്കുന്നുണ്ട്. 30 രൂപ മാത്രമാണ് ഗുരുവായൂരിലെ ഉണ്ണിയപ്പ നിവേദ്യത്തിന്. രണ്ട് ലക്ഷം രൂപയ്ക്കുള്ള ഉണ്ണിയപ്പം ഗുരുവായൂര്‍ ദേവസ്വം തയാറാക്കി കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X