ലോട്ടറി ഏജന്റും ഭാര്യയും ജീവനൊടുക്കി
കായംകുളം: ചേരാവള്ളിയ്ക്കടുത്ത് തീവണ്ടി തട്ടി ദമ്പതികള്‍ മരിച്ചു. ലോട്ടറി ഏജന്റായ കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനും ഭാര്യ മോഹനകുമാരിയുമാണ് മരിച്ചത്.
ഇവര്‍ തീവണ്ടിയ്ക്ക് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഇരുവരും സംഭവസ്ഥലത്തു വെച്ചുതന്നെ മറിച്ചു. മൃതദേഹങ്ങള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.
ക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. ലോട്ടറി നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നാക്കി മാറ്റിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടോര്‍ത്ത് ആത്മഹത്യ ചെയ്തതാകാമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications