സര്‍ചാര്‍ജ്ജ് പിരിക്കാന്‍ അനുമതി

ബോര്‍ഡിന് ബുധനാഴ്ച മുതല്‍ സര്‍ചാര്‍ജ് പിരിക്കാം. അധികവൈദ്യുതി വാങ്ങുന്നതുമൂലമുള്ള ബാധ്യത പരിഹരിക്കുന്നതിന് യൂണിറ്റിന് 25 പൈസ നിരക്കിലാണ് വൈദ്യുതി ബോര്‍ഡ് സര്‍ചാര്‍ജ് ഈടാക്കിയിരുന്നത്. 120 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നാണ് സര്‍ചാര്‍ജ്ജ് ഈടാക്കിയിരുന്നത്.
കണക്കുകള്‍ ഹാജരാക്കിയില്ലെന്ന കാരണത്താലാണു റെഗുലേറ്ററി കമ്മിഷന്‍ സര്‍ചാര്‍ജ് ഈടാക്കാനുള്ള അനുമതി സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തോടെ പിന്‍വലിച്ചത്. കണക്കുകള്‍ ബോധിപ്പിച്ചെന്നും ഉത്തരവു പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പുനരവലോകന ഹര്‍ജി കമ്മിഷന്‍ പരിഗണിച്ചിട്ടില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ അന്യസംസ്ഥാനത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനു 190 കോടി രൂപ നഷ്ടമുണ്ടായതായി റെഗുലേറ്ററി കമ്മിഷന്‍ കണ്ടെത്തിയിരുന്നു. പുറത്തുനിന്നു കൂടുതല്‍ തുകയ്ക്കു വൈദ്യുതി വാങ്ങി കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്തതിലൂടെയാണു നഷ്ടമുണ്ടായത്.












Click it and Unblock the Notifications