Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം

 Single phase LSG polls in October last week
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഒക്‌ടോബര്‍ അവസാനവാരം തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരുമെന്ന് കമ്മീഷന്‍ അറിയിച്ചു

തെരഞ്ഞെടുപ്പിന്റെയും വിജ്ഞാപനത്തിന്റെയും തീയതി ഒരാഴ്ചയ്ക്കകം തീരുമാനിക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് പുതിയ തീരുമാനം. നേരത്തെ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുമെന്നായിരുന്നു തീരുമാനം.

തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് ചൊവ്വാഴ്ചയാണ് ഉത്തരവുണ്ടായത്. നവംബര്‍ ഒന്നിനു പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കുന്ന വിധത്തില്‍ തിരഞ്ഞെടുപ്പു ക്രമീകരിക്കണം. ഒക്‌ടോബര്‍ ഒന്നിനു നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നതിനാല്‍, അഡ്മിനിസ്‌ട്രേറ്റീവ് സമിതിയെയോ സ്‌പെഷല്‍ ഓഫിസറെയോ നിയമിക്കുന്ന കാര്യം സര്‍ക്കാരിനു പരിഗണിക്കാമെന്നുമായിരുന്നു ഉത്തരവ്.

രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പു നടത്തുന്നത് ആര്‍ക്കും ഗുണകരമല്ലെന്നു കോടതി വിലയിരുത്തിയിരുന്നു. അത് സര്‍ക്കാരിനു സാമ്പത്തിക ബാധ്യതയുണ്ടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+