ഓഹരി: ചാഞ്ചാട്ടമെങ്കിലും ഉറച്ച് തന്നെ
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സെപ്തംബര്‍ രണ്ട് വ്യാഴാഴ്ച രാവിലെ ഊര്‍ജ്ജ്വസ്വലമായിരുന്നു. മാന്യമായ തുടക്കമായിരുന്നു രാവിലെ. ഒമ്പതരയ്ക്ക് നിഫ്ടി 18 പോയിന്റും സെന്‍സെക്സ് 69 പോയന്റും കൂടിയാണ് കച്ചവടം നടന്നത്. എന്നാല്‍ അതേ ഊര്‍ജം നിലനിറുത്താന്‍ വിപണിയ്ക്കായില്ല.
സെന്‍സെക്സ് 18238.31 (+32.44) - നിഫ്ടി 5486.15 (+14.30)
രണ്ട് ദിവസം മുമ്പ് താഴ്ന്ന വിലയ്ക്ക് ഓഹരിവാങ്ങിയവര്‍ വിറ്റ് ലാഭം നേടുന്നതായിരുന്നു വിപണിയിലെ കാഴ്ച. യൂറോപ്പ് വിപണി ശക്തമായി തുടര്‍ന്നതായിരുന്നു ഇന്ത്യന്‍ വിപണിയ്ക്കും ശക്തി പകര്‍ന്നത്. ഉച്ചയ്ക്ക് ശേഷം ഐടി, ടെലകോം, വിനോദം, തുടങ്ങിയ രംഗങ്ങളിലെ കമ്പനികള്‍ക്ക് വിപണിയിലെ ശക്തി കുറഞ്ഞു. ഭൂമി വിപണനം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ അല്പം മെച്ചമുണ്ടാക്കി.
നിഫ്ടി 5500 കടന്നെങ്കിലും വൈകീട്ട് അതേ നിലയില്‍ അവസാനിപ്പിയ്ക്കാന്‍ കഴിഞ്ഞില്ല. ഇത് ആശങ്ക ഉണ്ടാക്കുന്നതാണ്. വിലക്കയറ്റം രേഖപ്പെടുത്തിയ കമ്പനികളാണ് കൂടുതല്‍ എന്നതാണ് ആകെ ആസ്വാസം. 1917 കമ്പനികളാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്. 1142 എണ്ണം വിലക്കുറവും.












Click it and Unblock the Notifications