വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ പരീക്ഷയെഴുതാം

ബാംഗ്ലൂരിനു സമീപം യെലഹങ്കയിലെ ശേഷാദ്രിപുരം ഫസ്റ്റ് ഗ്രേഡ് കോളജാണ് മൊബൈലിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനും ഹാജര്‍ രേഖപ്പെടുത്താനും സൗകര്യമൊരുക്കിയിരിക്കുന്നത്.
ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോം ഓണ്‍ മൊബൈല്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോളജ് അധികൃതര്‍ തന്നെ സൗജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണിലൂടെ നല്‍കാം. കോഴ്‌സ് പൂര്‍ത്തിയാവുന്നതോടെ മൊബൈല്‍ ഫോണ്‍ കോളജ് അധികൃതര്‍ക്ക് തിരിച്ചു നല്‍കുകയും വേണം.
വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതും മൊബൈല്‍ ഫോണിലൂടെ തന്നെയാണ്. പരീക്ഷാ ഹാളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 120 ചോദ്യങ്ങളടങ്ങിയ ചോദ്യപേപ്പര്‍ നല്‍കും. ഓരോ ചോദ്യത്തിനും നാല് ഉത്തരങ്ങളുണ്ടാകും.
ഇതില്‍ ശരിയുത്തരം മൊബൈലില്‍ ടൈപ്പ് ചെയ്ത് ഫോണിലെ സബ്മിറ്റ് ബട്ടണില്‍ പ്രസ് ചെയ്താല്‍ ഉത്തരങ്ങള്‍ കോളജിന്റ സെര്‍വറില്‍ രേഖപ്പെടുത്തും.
പരീക്ഷാ സമയത്ത് മൊബൈലിലെ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നതിനും ഇവിടെ നിയന്ത്രണമില്ല. ഒരു വിദ്യാര്‍ത്ഥി തുടര്‍ച്ചയായി ക്ലാസില്‍ ഹാജരാകാതിരുന്നാല്‍ അധ്യാപകരുടെ ഫോണില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് സന്ദേശമെത്തും.
കുട്ടികള്‍ മൊബൈല്‍ ഫോണ്‍ സൗകര്യം ദുരുപയോഗപ്പെടുത്താതിരിക്കാനായി ഇതില്‍ മെസെജ്, ഗെയിം സൗകര്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications