മുരളിയോട് കാണിയ്ക്കുന്നത് അന്യായം: കരുണാകരന്‍

സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കുന്നതിന് കേരളത്തില്‍ നിന്നുള്ള പത്രിക സമര്‍പ്പിക്കാന്‍ ദില്ലിയിലെത്തിയ കരുണാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളത് പറഞ്ഞെങ്കിലും ഹൈക്കമാന്‍ഡ് ചെവിക്കൊണ്ടില്ലെന്ന് കരുണാകരന്‍ പരാതിപ്പെട്ടു.
താന്‍ പഴയൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയത്.
താന്‍ മാത്രമാണോ കോണ്‍ഗ്രസില്‍ അയോഗ്യനെന്ന് മുരളീധരന്‍ നേരത്തെ ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതേ ചോദ്യം മറ്റു പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അച്ചടക്ക നടപടിയ്ക്ക് വിധേയനായ ഒരാളെ ജീവിതകാലം പുറത്തു നിര്‍ത്തണമെന്ന് പറയുന്നവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. ഇതേകുറിച്ച് കൂടുതല്‍ സംസാരിച്ചാല്‍ തനിക്ക് ഉറങ്ങാനാവില്ല- കരുണാകരന്‍ പറഞ്ഞു.
അതേസമയം മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ കരുണാകരന്‍ പുതുതായി ആവശ്യമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications