Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: യുവാക്കള്‍ക്കുവേണ്ടി രാഹുല്‍

Rahul Gandhi
ദില്ലി: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാല്‍പത് ശതമാനമാനം സീറ്റുകളില്‍ യുവാക്കളെ സ്ഥാനാര്‍ഥികളാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

എഐസിസി അധ്യക്ഷയായി സോണിയാ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പത്രികാസമര്‍പ്പണത്തിന് വേണ്ടിയാണ് ചെന്നിത്തല ദില്ലിയില്‍ എത്തിയത്.

പത്രികാ സമര്‍പ്പണത്തിന് സോണിയാ ഗാന്ധിയുടെ അനുവാദം തേടിയെത്തിയപ്പോഴാണ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയുടെ വസതിയില്‍ രാഹുലിനെ കണ്ടത്.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം അനുസരിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി. അമ്പതുശതമാനം സീറ്റുകള്‍ യുവാക്കള്‍ക്ക് നല്‍കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+