ഡോക്ടര്‍ കനിഞ്ഞില്ല യുവതി കാറില്‍ പ്രസവിച്ചു
നോയിഡ: സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട 26കാരി വീട്ടിലേക്ക് മടങ്ങും വഴി കാറില്‍ പ്രസവിച്ചു. നോയിഡയിലാണ് സംഭവം. നിതാരി നിവാസിയാ പ്രമോദ് കുമാറിന്റെ ഭാര്യ സംഗീതയ്ക്കാണ് ജില്ലാആശുപത്രി അധികൃതരില്‍ നിന്നും ഈ ദുരനുഭവം നേരിട്ടത്.
പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രയില്‍ എത്തിയപ്പോള്‍ 12000 രൂപയോ അഞ്ച് കുപ്പി രക്തമോ നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു.രക്തം കുറവുളള രോഗിയായതിനാലാണ് ഇങ്ങനെ പറഞ്ഞത്.
എന്നാല്‍ അതിന് വഴിയില്ലാത്ത യുവതി ഭര്‍തൃമാതാവിനൊപ്പം വീട്ടിലേക്ക് തിരിച്ചു. ഓട്ടോറിക്ഷക്ക് കാത്തുനില്‍ക്കവെ ദയതോന്നിയ അപരിചിതന്‍ കാറില്‍ കയറ്റി മറ്റൊരു ആശുപത്രയിലേക്ക് കൊണ്ടുപോകും വഴി കാറില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു.ഇതിനു ഉത്തവരാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications