ടീകോമിന് അന്ത്യശാസനം; പുനരധിവാസപാക്കേജിന് അംഗീകാരം

വില്‍പ്പനാവകാശത്തോടു കൂടി സ്വതന്ത്രാവകാശം ഭൂമിക്കുമേല്‍ നല്‍കില്ലെന്നു കത്തില്‍ ചൂണ്ടിക്കാട്ടും. പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ ടീകോം കരാറില്‍ നിന്നു പിന്‍മാറിയതായി കണക്കാക്കുമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സര്‍ക്കാരിന് ഇത് സംബന്ധിച്ച നിയമോപദേശം ലഭിച്ചിരുന്നു
ദേശീയപാതാ പുനരധിവാസ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. ദേശീയപാതയുടെ വീതി 45 വീതിയാക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് വിപണി വിലയേക്കാല്‍ 10% കൂടുതല്‍ നല്‍കും. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ ഷോപ്പിങ്മാളുകളില്‍ പുനരധിവസിപ്പിക്കും.
രണ്ടു തവണയില്‍ കൂടുതല്‍ ഭൂമി വിട്ടുകൊടുത്തവര്‍ക്കായി പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും. പുനരധിവാസ പാക്കേജ് നല്‍കിയ ശേഷമേ കുടിയൊഴിപ്പിക്കുകയുള്ളു.
മൂന്നാറിലെ 17,922 ഏക്കര്‍ ഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ റേഷന്‍ ബിപിഎല്‍ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കാനും തീരുമാമായി. കേന്ദ്രസര്‍ക്കാരിനെയും ഇക്കാര്യത്തില്‍ സംസ്ഥാനം അതൃപ്തി അറിയിക്കും.












Click it and Unblock the Notifications