കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെരുപ്പില്‍ ചെ; കലി തുള്ളി ഡിവൈഎഫ്‌ഐ

  • By Ajith Babu
Google Oneindia Malayalam News

Che Guevera
കണ്ണൂര്‍: ബൊളീവിയന്‍ വിപ്ലവനായകന്‍ ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ചെരുപ്പുകളുടെ വില്‍പ്പന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

ചെങ്കൊടിയുടെ നാടായ കണ്ണൂരിലാണ് ചെ ചെരുപ്പുകളുടെ വില്‍പ്പന ഡിഫിക്കാര്‍ തടഞ്ഞത്. കണ്ണൂരിലെ ഫോര്‍ട്ട് റോഡിലെയും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെയും കടകളിലാണ് ഇത്തരം ചെരുപ്പുകള്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. ചെഗുവേര ചെരുപ്പിന് പുറമെ സ്‌പെയിന്‍, ബ്രസീല്‍ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്ത ചെരുപ്പുകളും വില്‍പ്പനയ്ക്കുണ്ടായിരുന്നു.

ഡിഫിക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ പൊലീസെത്തി ചെരുപ്പുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 43 രൂപ വിലയുള്ള ചെരുപ്പില്‍ കമ്പനിയുടെ പേരില്ല. മുംബൈയില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് കടയുടമകള്‍ പറഞ്ഞു. ശ്രദ്ധയില്ലായ്മ കൊണ്ട് വന്ന അബദ്ധമാണെന്നും പ്രതിഷേധം കമ്പനികളെ അറിയിക്കുമെന്നും കടയുടമകള്‍ അറിയിച്ചു.

വിപ്ലവകാരികളുടെ സ്വീകാര്യത വില്‍പനയ്ക്ക് വേണ്ടി ദുരുപയോഗിക്കുന്ന കമ്പനികള്‍ക്കും വില്‍പനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ജില്ലാ കമ്മിറ്റി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. മേലില്‍ ഇത്തരം ചെരിപ്പുകള്‍ വില്‍പനയ്ക്ക് വെച്ചാല്‍ ശക്തമായി പ്രതികരിയ്ക്കുമെന്ന് കച്ചവടക്കാര്‍ക്കും ഡിഫിക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X