Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ലോഡ്ജ് തകര്‍ന്ന് ഒരു മരണം

One dies in building collapse in Thrissur
തൃശൂര്‍: റെയില്‍വെ സ്‌റ്റേഷനടുത്ത് ചെട്ടിയങ്ങാടിയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ലോഡ്ജിന്റെ ഒരു ഭാഗം തകര്‍ന്ന് ഉളളില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു.

കൊല്ലം സ്വദേശി രാവുണ്ണിയാണു മരിച്ചത്. തകര്‍ന്ന കെട്ടിടഭാഗങ്ങള്‍ക്കടിയില്‍ കുടുങ്ങിയ തമിഴ്‌നാട് തേനി സ്വദേശി രഘുപതിയെ രണ്ടര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്നു രക്ഷപെടുത്തി.

വ്യാഴാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് കേരളഭവന്‍ എന്ന ലോഡ്ജിന്റെ കുളിമുറിയുടെ വശം തകര്‍ന്നു വീണത്. രഘുപതിയെയാണ് ആദ്യം പുറത്തെടുത്തത്. ഇയാളുടെ തലയ്ക്കു ചെറിയ പരുക്കേറ്റിട്ടുണ്ട്. ഗുരുതരമല്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്നു രാവുണ്ണിയെ കണ്ടെത്തിയത്.പുറത്തെടുത്ത് അല്‍പ നേരത്തിന് ശേഷം ഇയാള്‍ മരിക്കുകയായിരുന്നു.

കെട്ടിടത്തിന് 70 വര്‍ഷത്തോളം പഴക്കമുണ്ട്. സംഭവത്തെ തുടര്‍ന്ന് കേരളഭവന്‍ ലോഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തഹസില്‍ദാര്‍ ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+