കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസ്കവറി ഓഫീസില്‍ കടന്ന അക്രമി കൊല്ലപ്പെട്ടു

  • By Ajith Babu
Google Oneindia Malayalam News

Discovery Channel hostage crisis ends with gunman's death
സില്‍വര്‍സ്പ്രിങ്: ഡിസ്‌ക്കവറി ചാനലിന്റെ യുഎസ് ആസ്ഥാനത്തു കടന്നു കയറി ജീവനക്കാരെ ബന്ദിയാക്കിയ ആളെ പൊലീസ് വെടിവച്ചു കൊന്നു.

ബന്ദികളാക്കപ്പെട്ട മൂന്നു ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിച്ചതായി പൊലീസ് അറിയിച്ചു. നാല് മണിക്കൂര്‍ നീണ്ട ബന്ദി നാടകത്തിനൊടുവില്‍ നാല്പത്തിമൂന്നുകാരനായ ജെയിംസ് ലീയാണ് കൊല്ലപ്പെട്ടത്. സന്ധി സംഭാഷണങ്ങള്‍ക്കു ശേഷവും ജീവനക്കാര്‍ക്കു നേരെ ഇയാള്‍ തോക്കു ചൂണ്ടിയപ്പോഴാണ് വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു.

തോക്കുമായി ചാനല്‍ ഓഫീസില്‍ കടന്നുകയറിയ ഇയാള്‍ മൂന്ന് പേരെ ബന്ദിയാക്കിയതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 1900 ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.

ചാനലിലെ പരിപാടികളെക്കുറിച്ചുള്ള ആക്ഷേപമാണു ജെയിസിനെ ആക്രമണത്തിനു പ്രേരിപ്പിച്ചത്. ചാനലിന്റെ പരിപാടികള്‍ പരിസ്ഥിതിക്കു ദോഷകരമാണെന്നാണു ജെയിംസിന്റെ ആക്ഷേപം.

2008 മുതല്‍ ഇയാള്‍ ചാനല്‍ ഓഫിസിന്റെ മുന്നിലെത്തി പ്രതിഷേധം നടത്താറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയും ചെയ്തു. ചാനലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പത്രത്തില്‍ ജെയിംസ് പരസ്യം കൊടുക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X