ഗില്‍ഗിത് സൈനിക വിന്യാസം ചൈന നിഷേധിച്ചു

പാക്കിസ്ഥാനുമായും ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധത്തിന് വിള്ളല്‍ വീഴ്ത്താനാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ജിയാങ് യു പറഞ്ഞു.
തന്ത്രപ്രധാനമായ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 7000 ത്തിനും 11,000 നും ഇടയ്ക്ക് സൈനികരെ വിന്യസിച്ചുവെന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈന-പാക്, ചൈനാ-ഇന്ത്യാ ബന്ധം തകര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥകള്‍ പുറത്തുവിടുന്നവരുടെ ശ്രമം പരാജയപ്പെടും. ജിയാങ് യു ബുധനാഴ്ച നടത്തിയ പ്രസ്താവന സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.
വാര്‍ത്തയുടെ വസ്തുത സ്വതന്ത്രമായി പരിശോധിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. വാര്‍ത്ത ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനിലൂടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വേഗമേറിയ റോഡ്, റയില്‍ മാര്‍ഗത്തിനായി മേഖലയില്‍ പിടിമുറുക്കാനാണ് ചൈനയുടെ ശ്രമിക്കുന്നതെന്നാണ് അമേരിക്കന്‍ പത്രം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 22 ഓളം തുരങ്കളുടെ നിര്‍മ്മാണവും ചൈനയുടെ നേതൃത്വത്തില്‍ ഇവിടെ നടന്നു വരുന്നതായി പത്രം വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications