ആത്മഹത്യാശ്രമം; യുവനടന്‍ രക്ഷപ്പെട്ടു

400 അടി ഉയരത്തില്‍ നിന്നും ചാടിയ തോമസ് മഗില്‍ എന്ന 22കാരനാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്ത കാറിന് മുകളിലായിരുന്നു മഗില്‍ വീണത്, ഇതുതന്നെയാണ് മഗില്ലിന്റെ ശ്രമം പരാജയപ്പെടാനിടയായതും.
കാറിന്റെ പിന്നിലെ ചില്ല് പൊളിച്ച് പിന്‍സീറ്റിലേറ്റാണ് മഗില്‍ വീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാലുകളില്‍ ചില പൊട്ടലുകളുണ്ടെന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടുവരുന്ന നടനാണ് മഗില്‍. ഫേസ്ബുക്ക് അക്കൗണ്‍ ഞാന്‍ ജീവതത്തെ വെറുക്കുന്നുവെന്ന് എഴുതിവച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ പോയത്.
മഗില്ലിന്റെ ആത്മഹത്യാശ്രമം കണ്ടുനിന്നവരൊക്കെ ഇയാളുടെ രക്ഷപ്പെടല്‍ തീര്‍ത്തും അത്ഭുതകരമാണെന്നാണ് പറയുന്നത്.












Click it and Unblock the Notifications