ലിംഗം മാറ്റി ആരാധകന്‍ ഗാഗയെപ്പോലെയാകുന്നു

എന്നാല്‍ ഇതാ ഒരു ആരാധകന്‍ ഇഷ്ടതാരത്തെപ്പോലെയാകാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നു. പോപ് താരം ലേഡി ഗാഗയുടെ ആരാധകനായ ബള്‍ഗേറിയക്കാരന്‍ പെനിയോ ഡസ്‌കലോവ്(24)ആണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഗാഗയുടെ രൂപം കൂടി സ്വന്തമാക്കാനായി സൗന്ദര്യശസ്ത്രക്രിയക്കും ഡസ്‌കലോവ് വിധേയനാവും.
ഇതു കൂടി കഴിയുന്നതോടെ താന്‍ ലേഡി ഗാഗയുടെ തനി പകര്‍പ്പാവുമെന്നാണ് ഡസ്‌കലോവിന്റെ അഭിപ്രായം.
ഇതെല്ലാം കഴിഞ്ഞാല്‍ ആരാധനമൂര്‍ത്തിയ്‌ക്കൊപ്പം ഒരു ഡ്യുയറ്റ് പാടണമെന്നാണ് ഡസ്‌കലോവിന്റെ മറ്റൊരു ആഗ്രഹം.
ഇക്കാര്യം ഗാഗയുടെ മാനേജരെ അറിയിച്ചിട്ടുണ്ടെന്നും ഡസ്‌കലോവ് പറയുന്നു. ബള്‍ഗേറിയന്‍ ടിവി റിയാലിറ്റി ഷോയായ ബിഗ് ബ്രദറില്‍ അഭിനയിക്കുന്ന ഡസ്‌കലോവ് സ്ത്രീയുടെ രൂപത്തിലെത്തി ഒട്ടേരെ മത്സരാര്‍ത്ഥികളെ മുന്‍പ് പറ്റിച്ചിട്ടുണ്ട്. എന്നാല്‍ ആരാധകന്റെ പ്രവൃത്തിയോട് ഗാഗ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications