അശ്ലീലം കണ്ടു; മന്ത്രിസ്ഥാനം നഷ്ടമായി

ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റില്‍ തുറമുഖ, ജലഗതാഗത മന്ത്രിയായ പോള്‍ മക്‌ലേയാണ് രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.
പാര്‍ലമെന്റ് നല്‍കിയ കമ്പ്യൂട്ടറില്‍ മക്‌ലെ അശ്ലീല, ചൂതാട്ട വെബ്‌സൈറ്റുകള്‍ കാണുന്നത് പതിവാക്കിയിരുന്നതായി പ്രധാനമന്ത്രി ക്രിസ്റ്റിന കെനല്ലി പറഞ്ഞു. തന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രി രാജി സമര്‍പ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഒരു മന്ത്രിയില്‍നിന്ന് ഇത്തരമൊരു സമീപനമല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്. ഓഫീസുപകരണങ്ങള്‍ യഥാക്രമം ഉപയോഗിക്കണമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞതാണ്. പാര്‍ലമെന്റിന്റെ സാധനങ്ങള്‍ ഇങ്ങനെ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല-ക്രിസ്റ്റിന കെനല്ലി വ്യക്തമാക്കി.
സംഭവത്തില്‍ മന്ത്രി മക്‌ലേ ന്യൂ സൗത്ത് വെയില്‍സിലെ ജനങ്ങളോട് മാപ്പ് പറഞ്ഞു.












Click it and Unblock the Notifications