Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൗണ്ട് സീറോ പള്ളി; പ്രതിഷേധം വര്‍ധിക്കുന്നു

ന്യൂയോര്‍ക്ക്: മതസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും നിര്‍ദിഷ്ട ഗ്രൗണ്ട് സീറോ പള്ളിയെ 71 ശതമാനം ന്യൂയോര്‍ക്ക് നഗരവാസികളും അനുകൂലിക്കുന്നില്ലെന്ന് സര്‍വേറിപ്പോര്‍ട്ട്.

ഭീകരര്‍ തകര്‍ത്ത ഗ്രൗണ്ട് സീറോയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടസമുച്ചയത്തിനു പരിസരത്ത് യാതൊരു കാരണവശാലും മുസ്ലീം പള്ളി നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്നും മറ്റെവിടെയെങ്കിലും നിര്‍മാണമാകാമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച സര്‍വെ നടത്തിയത്. പള്ളിനിര്‍മ്മാണത്തിനിതിരെ പ്രതിഷേധം കൂടുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് നഗരവാസികള്‍ക്കിടിയില്‍ ഇത്തരത്തില്‍ ഒട്ടേറെ സര്‍വ്വേ നടക്കുന്നുണ്ട്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 3,000 പേരെ ഓര്‍ത്ത് മുസ്്‌ലിം സംഘടനകള്‍ നിര്‍ദിഷ്ട പള്ളി നിര്‍മാണത്തില്‍നിന്നും പിന്മാറണമെന്നും മറ്റെവിടെയെങ്കിലും നിര്‍മിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

100 ദശലക്ഷം ഡോളര്‍ ചെലവഴിച്ചുള്ള പള്ളി നിര്‍മാണത്തിനു പിന്നിലെ ധനസ്രോതസിനെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ അന്വേഷിക്കണമെന്നും സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും ആവശ്യപ്പെട്ടു.

അതിനിടെ, മോസ്‌ക് നിര്‍മാണത്തിന് ഒബാമ അനുമതി നല്‍കിയതോടെ അമേരിക്കയില്‍ ക്രൈസ്തവ, മുസ്്‌ലിം വര്‍ഗീയത ശക്തിപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. വിഷയം പ്രതിപക്ഷറിപ്പബ്ലിക്കന്‍പാര്‍ട്ടി പരമാവധി മുതലെടുക്കുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അസ്വസ്ഥതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+