ഗെയിംസ്: യുഎസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ്
വാഷിങ്ടണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് കാലത്ത് ഇന്ത്യസന്ദര്‍ശിക്കുന്ന യു.എസ് പൗരന്മാര്‍ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഗെയിംസ് നടക്കുന്ന സമയത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന് പ്രത്യേക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് വെളിപ്പെടുത്തി.
സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്. നഗരങ്ങളില്‍ പോക്കറ്റടിയും, ബസ്, തീവണ്ടി യാത്രകള്‍ക്കിടെ മോഷണം എന്നിവ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്തെങ്കിലും അത്യാവശ്യമുള്ളവര്‍ ദില്ലിയിലെ യുഎസ് എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇന്ത്യയിലേക്ക് പോകുന്നവര്‍ ട്രാവല്‍ ഡോട്ട് സ്റ്റേറ്റ് ഡോട്ട് ഗവണ്‍മെന്റ് എന്ന വെബ്‌സൈറ്റിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications