ചാഞ്ഞും ചരിഞ്ഞും ഓഹരി വിപണി
മുംബൈ: കാര്യമായ വ്യതിയാനങ്ങളും ചൂടും ഇല്ലാത്തതായിരുന്ന സെപ്തംബര്‍ മൂന്ന് വെള്ളിയാഴ്ചത്തെ ഓഹരി വിപണി. അമേരിയ്ക്ക കൃഷിരംഗം ഒഴിച്ചുള്ള രാജ്യത്തിന്റെ തൊഴില്‍ വിവരം പ്രഖ്യാപിയ്ക്കുന്നത് മുന്നില്‍ കണ്ട് വിദേശ വിപണികളും കാര്യമായി കയറാതെയും ഇറങ്ങാതെയുമായിരുന്നു. അത് തന്നെയാണ് ഇന്ത്യന്‍ ഓഹരി വിപണിയും പിന്‍തുടര്‍ന്നത്.
സെന്‍സെക്സ് 18221.43 (-16.88)
നിഫ്ടി 5479.40 (-6.75)
ബി എസ് ഇ യുടെ മെറ്റല്‍സ് ഇന്‍ഡക്സ് 1.10 ശതമാനം താണു. എന്നാല്‍ കെട്ടിട-വസ്തു മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇ റിയാല്‍റ്റി സെക്ടര്‍ ഇന്‍ഡക്സ് 1.19 ശതമാനം കൂടി.
അടുത്ത കുറേ ദിവസങ്ങളില്‍ ഇപ്പോഴത്തെ ഒരു തണുത്ത രീതി തുടരാനാണ് സാദ്ധ്യത. നിഫ്ടി 5550 കടക്കുക എന്നത് പ്രധാന കാര്യമാണ്. അത് അത്ര എളുപ്പം സാധ്യമാവില്ല. 5350 വരെ ഇത് താണാലും അതിശയിയ്ക്കാനില്ല. കമ്പനികള്‍ രണ്ടാം പാദത്തിലെ ലാഭ നഷ്ട കണക്കുകള്‍ ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച് തുടങ്ങും. അതിന് ശേഷമേ വിപണിയില്‍ ഉണര്‍വ് കാണാന്‍ സാധ്യതയുള്ളൂ.












Click it and Unblock the Notifications