Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുകോടി ഉണ്ടോ എസ്ബിഐയില്‍ നിക്ഷേപം തുടങ്ങാം

ഹൈദരാബാദ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ ശാഖയില്‍ ഒരു കോടിയും അതില്‍ കൂടുതലുമാണെങ്കില്‍ മാത്രമേ നിക്ഷേപം സ്വീകരിയ്ക്കൂ. ഇനി കൈയില്‍ ഒരു കോടി ഉണ്ടെന്ന് കരുതി നിക്ഷേപം തുടങ്ങാമെന്നും കരുതണ്ട. ബാങ്ക് നിങ്ങളെ ക്ഷണിയ്ക്കും. എങ്കില്‍ മാത്രമേ അക്കൗണ്ട് തുടങ്ങാനാവൂ.

വന്‍കിട സ്വകാര്യ ബാങ്കുകളുമായി മത്സരിയ്ക്കുന്ന പൊതുമേഖലാ ബാങ്കായ എസ് ബി ഐയുടെ പുതിയ തന്ത്രമാണിത്. ഹൈദരാബാദിലെ സമ്പന്നരുടെ താമസ മേഖലയായ ബഞ്ചാര ഹില്ലിലാണ് ഈ ശാഖ തുടങ്ങിയിരിയ്ക്കുന്നത്.

'കോഹിന്നൂര്‍ ബഞ്ചാര പ്രീമിയം ബാങ്കിംഗ് സെന്റര്‍' എന്നാണ് ഈ എസ് ബി ഐ ശാഖയ്ക്ക് പേര്‍ നല്‍കിയിരിയ്ക്കുന്നത്. കോഹിന്നൂര്‍ രത്നം ഇവിടെയാണ് കണ്ടെത്തിയത്. അതാണ് ഈ പേരിന് പിന്നിലെ ചരിത്രം. ചെറിതൊന്നുമല്ല ഈ ശാഖ. പഞ്ച നക്ഷത്ര സൗകര്യങ്ങളാണ് ഈ ശാഖയില്‍ ഒരുക്കിയിട്ടുള്ളത്. 4000 ചതുരശ്ര അടിയുള്ള ശാഖയില്‍ 24 മണിയ്ക്കൂറും പ്രവര്‍ത്തിയ്ക്കുന്ന് ലോക്കറും ഉണ്ട്. ഇടപാട്കാരനെ വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ട് പോവുകയും തിരിച്ച് കൊണ്ട് വിടുകയും ചെയ്യും.

നൈസാം ലൗഞ്ചില്‍ വിശ്രമിയ്ക്കാം, വൈ ഫൈ സൗകര്യമുള്ള സഫയര്‍ കോണ്‍ഫന്‍സ് ഹാളില്‍ ബിസിനസ് കോണ്‍ഫന്‍സ് നടത്താം, പേള്‍ കോഫി ബാറില്‍ നിന്ന് തകര്‍പ്പന്‍ കോഫിയും നുണയാം. പിന്നെ എന്ത് വേണം. ലോക്കര്‍ റൂമിനോട് ചേര്‍ന്ന ഓപല്‍ എന്ന പേരില്‍ ഒരു ഡ്രസിംഗ് മുറിയുമുണ്ട്. ബാങ്കിലെ മൂത്രപ്പുരയ്ക്ക് വരെ രത്നങ്ങളുടെ പേരാണ്- ഓയിന്‍ക്സ്, ഗാര്‍നെറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+