25കാരിയെ അയല്‍ക്കാര്‍ മാനഭംഗപ്പെടുത്തി
ഗാസിയാബാദ്: ഇരുപത്തിയഞ്ചുകാരിയെ അയല്‍ക്കാരായ യുവാക്കള്‍ ചേര്‍ന്ന് ഓടുന്ന കാറില്‍ വച്ച് മാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഘാസിയാബാദിലാണ് സംഭവം നടന്നത്
സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്.
ഒരു ജന്മദിനവിരുന്നില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് യുവാക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്.
മുഹമ്മദ് ഖാദര്‍, ഇമ്രാന്‍ സല്‍മാന്‍, ആമ്രിം എന്നിവരാണ് അറസ്റ്റിലായത്. പരാതിയെത്തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.
പരിശോധനാ ഫലത്തില്‍ മാനഭംഗം നടന്നതായി വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications