കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഖ്-മുസ്ലീം ദമ്പതിമാര്‍ക്ക് പൊലീസ് സംരക്ഷണം

  • By Lakshmi
Google Oneindia Malayalam News

ചണ്ഡിഗഡ്: ലിവ് ഇന്‍ ദമ്പതിമാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്.

വിവാഹം ചെയ്യാതെ ഒരുമിച്ച് ജീവിക്കുന്ന പഞ്ചാബ് സ്വദേശികളായ ജഗ് രൂപ് അലി, കുല്‍വന്ത് കൗര്‍ എന്നിവര്‍ക്കാണ് പൊലീസ് സംരക്ഷണം ലഭിയ്ക്കുക.

ഇരുവരും മതം മാറിയെങ്കില്‍ മാത്രമേ ആചാരപ്രകാരമുള്ള വിവാഹം നടക്കൂവെന്നാണ് മതനേതാക്കന്മാര്‍ പറഞ്ഞിരിക്കുന്നത്. മറം മാറാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പ്രത്യേക വിവാഹനിയമപ്രകാരം വിവാഹിതരാകാനായിരുന്നു ദമ്പിതിമാരുടെ തീരുമാനം.

എന്നാല്‍ ഇതിനെത്തുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും ഭീഷണിപ്പെടുത്തി. എന്നാല്‍ ഇതിനും കുടുംബാംഗങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായപ്പോള്‍ ഇവര്‍ വിവാഹം ചെയ്യാതെ ഒരുമിച്ച് ജീവിക്കാന്‍ തിരുമാനിച്ച്.

ഇതിനെത്തുടര്‍ന്നാണ് സംരക്ഷണം തേടി ഇവര്‍ കോടതിയെ സമീപിച്ചത്. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച കുല്‍വന്തും അലിയും ജൂണ്‍ 22ന് ഗ്രാമം വിട്ടതാണ്.

വിവാഹം നടത്തിത്തരണമെന്ന് അപേക്ഷിച്ച് തങ്ങള്‍ ഒട്ടേരെ ഗുരുദ്വാരകളെയും പള്ളികളെയും സമീപിച്ചുവെന്ന് ദമ്പിതിമാര്‍ പറയുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ ലിവ് ഇന്‍ ബന്ധത്തെക്കുറിച്ച് ചിന്തിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X