ഗാന്ധിജിയെക്കുറിച്ച് വെബ് പോര്‍ട്ടല്‍ വരുന്നു

അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലെ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റുമായി സഹകരിച്ചാണു പദ്ധതി.ഗാന്ധിജി എഴുതിയതും അദ്ദേഹത്തിനു ലഭിച്ചതുമായ 34,000 കത്തുകള്‍, അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ ലഭ്യമാക്കും.
ഗാന്ധിജിയുമായി ബന്ധപ്പെട്ട, അധികം അറിയപ്പെടാത്ത രണ്ടായിരത്തോളം സ്ഥലങ്ങളുടെ പുനരുദ്ധാരണവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ഇന്ത്യയുള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ പുനരുദ്ധരിക്കുകയാണു ലക്ഷ്യം. ഇതിനായി, സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 42 കോടി രൂപ ചെലവില്‍ ഗാന്ധി ഹെറിറ്റേജ് സൈറ്റ്‌സ് മിഷനു രൂപം നല്‍കും.
പുനരുദ്ധാരണത്തിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മേഖലാ സാംസ്‌കാരിക കേന്ദ്രങ്ങളും പദ്ധതിയുമായി സഹകരിക്കും.
സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു കത്തുകളും ലേഖനങ്ങളുമുണ്ട്. ആകെ, 34,111 കത്തുകളുണ്ടെന്നാണു കണക്ക്. ഇവയില്‍ ചുരുക്കം ചിലതു ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ്.
ഇവയെല്ലാം പോര്‍ട്ടലില്‍ ലഭ്യമാക്കും. പോര്‍ട്ടലില്‍ പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ചുമതലയും ആശ്രമം അധികൃതര്‍ക്കായിരിക്കും.












Click it and Unblock the Notifications