മാവോവാദികള്‍ അധ്യാപികയെ മാനഭംഗപ്പെടുത്തി
കൊല്‍ക്കത്ത: തങ്ങളുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ വിസമ്മതിച്ച അംഗന്‍വാടി അധ്യാപികയെ മാവോവാദികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം ജീവനോടെ കുഴിച്ചിട്ടു.
ഓഗസ്റ്റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ നിലപാടുകളും ആവശ്യവും ശക്തമായി അറിയിക്കുന്നതിനാണ് ഗ്രാമവാസികള്‍ക്കെതിരെ മാവോവാദികള്‍ ക്രൂരമായ നടപടികളെടുക്കുന്നതെന്നാണ് പൈനീര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അധ്യാപികയെ പീഡിപ്പിച്ചത് ബംഗാളിലെ വെസ്റ്റ്് മിഡ്‌നാപൂര്‍ ജില്ലയിലാണ്. മാവോയിസ്റ്റുകള്‍ അധ്യാപികയോട് ക്രൂരതകാണിക്കുന്നത് കണ്ടുനിന്നയാള്‍ സംഭവം പൊലീസില്‍ പറയാന്‍ ധൈര്യപ്പെടുന്നില്ല.
ഓഗസ്റ്റ് 2നും 4നുമിടയിലാണത്രേ സംഭവം നടന്നത്. 21 മാവോവാദികളുള്‍പ്പെട്ട സംഘമാണ് തോക്കുചൂണ്ടി അധ്യാപികയെ പീഡിപ്പിച്ചത്. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് നാല്‍പത് വയസ്സുണ്ട്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പ് നക്‌സലുകള്‍ ഇവരുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. സംഭവം പുറംലോകമറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് പിതനഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ സംഭവത്തിന് ശേഷം ഓഗസ്റ്റ് 23മുതല്‍ മറ്റൊരു അംഗന്‍വാടി ജീവിക്കാരിയെ കാണാതായിരിക്കുകയാണെന്നും അവര്‍ക്കുവേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications