തട്ടിക്കൊണ്ടുപോയ പൊലീസുകാരിലൊരാളെ കൊന്നു
പട്‌ന: ബീഹാറില്‍ തട്ടിക്കൊണ്ടു പോയ നാലു പൊലീസുകാരില്‍ ഒരാളെ മാവോവാദികള്‍ വധിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാവോവാദികള്‍ പൊലീസുകാരെ തട്ടിക്കൊണ്ടു പോയത്.
ബീഹാറില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന തങ്ങളുടെ കൂട്ടാളികളെ വിട്ടയച്ചില്ലെങ്കില്‍ പൊലീസുകാരെ വധിയ്ക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതിന് മാവോവാദികള്‍ നല്‍കിയ അന്ത്യശാസന സമയം വ്യാഴാഴ്ച രാവിലെ അവസാനിച്ച സാഹചര്യത്തിലാണ് പൊലീസുകാരിലൊരാളെ വധിച്ചത്.












Click it and Unblock the Notifications