ഭര്‍തൃബന്ധുക്കള്‍ ഗര്‍ഭിണിയെ തീയിട്ടു
ദില്ലി: പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തീകൊളുത്തി. കിഴക്കന്‍ ദില്ലിയിലില് ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
ഇരുപത്തിനാലുകാരിയായ അനിതയാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
മാസം തികയാതെ പുറത്തെടുത്ത കുഞ്ഞിനെ ഇന്‍ക്യൂബേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ ഭര്‍ത്താവ് രോഹിത് ചോപ്രയും കുടുംബാംഗങ്ങളും സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയിരിക്കുകയാണ്.
ബുധനാഴ്ച അനിത അനാര്‍കലി ഗാര്‍ഡനില്‍ താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. വൈകീട്ട് ഭര്‍ത്താവ് അനിതയെ തിരികെ കൊണ്ടുപോകാനായി എത്താമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനിടെ ഭര്‍തൃപിതാവ് ഫോണില്‍വിളിച്ച് അനിതയോട് വേഗം തന്നെ വീട്ടില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകരാം തിരിച്ച് വീട്ടിലെത്തിയ അനിതയെ ഭര്‍തൃമാതാവും ഭര്‍തൃപിതാവും ചേര്‍ന്ന് മര്‍ദ്ദിയ്ക്കുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
യുവതി സഹായത്തിനായി സ്വന്തം വീട്ടുകാരെ വിളിച്ചു. അവര്‍ എത്തുമ്പോഴേയ്ക്കം ഭര്‍തൃവീട്ടുകാര്‍ അവിടം വിട്ടിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ബന്ധുക്കള്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അനിത മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വനിതാ സെല്ലും കേസെടുത്തിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications