Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ വീണ്ടും കോണ്‍. അദ്ധ്യക്ഷയായി

Sonia Gandhi
ദില്ലി: സോണിയ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷയായി തിര‍ഞ്ഞെടുത്തു. വ്യാഴാഴ്ചയാണ് സോണിയയെ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങിയത്.

ഇത് നാലാം തവണയാണ് സോണിയ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ 12 വര്‍ഷമായി സോണിയയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ. ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവിയിലിരുന്നയാളെന്ന ഖ്യാതി 63 കാരിയായ സോണിയ ഗാന്ധിയ്ക്കായിരിയ്ക്കും. നാലാം തവണ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുമ്പോള്‍ സോണിയ സ്വന്തം റെക്കോഡി തിരുത്തുകയാണ്. ഓസ്കാര്‍ ഫെര്‍ണാണ്ടസാണ് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചത്.

1998 ലാണ് ആദ്യമായി സോണിയ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. വിമുഖതയെടെയാണ് മുഴുനേര പാര്‍ട്ടി പ്രവര്‍ത്തനത്തിലേയ്ക്ക് വന്നതെങ്കിലും ഇപ്പോള്‍ ഇനി തിരിച്ച് പോകാനാവാത്ത അവസ്ഥയിലാണ്. കടിഞ്ഞാണ്‍ രാഹുല്‍ ഏറ്റെടുക്കും വരെ എങ്കിലും.

മൂന്ന് തവണ കോണ്‍ഗ്രസ് അധ്യക്ഷയായതും ഐകകണ്ഠേന തിരഞ്ഞെടുത്തായിരുന്നു. 2000 ല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജിതേന്ദ്ര പ്രസാദ് സോണിയയ്ക്കെതിരെ മത്സരിച്ചു.

1998ല്‍ കോണ്‍ഗ്രസിന്റെ പ്രധാന സ്ഥാനത്തേയ്ക് സോണിയ എത്തിയപ്പോള്‍ അത് നെഹറു കുടുംബത്തിലെ അഞ്ചാമത്തെ അംഗമെന്ന നിലയില്‍ കൂടി ആയിരുന്നെന്ന് പറയാം. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്ന എട്ടാമത്തെ വിദേശത്ത് ജനിച്ച ക്തിയാണ് സോണിയ.

1968ലാണ് സോണിയ രാജീവ് ഗാന്ധിയെ വിവാഹം ചെയ്ത് ഇന്ത്യയില്‍ എത്തിയത്. 1998ല്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലേ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തോല്‍വിയാണ് ഏറ്റ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+