Get Updates
Get notified of breaking news, exclusive insights, and must-see stories!

ദലൈലാമ ശനിയാഴ്ച കൊച്ചിയില്‍

Dalai Lama
കൊച്ചി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ശനിയാഴ്ച കൊച്ചിയിലെത്തും. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലീജിയസ് ഫ്രീഡത്തിന്റെ (ഐഎആര്‍എഫ്) 33ാമത് ലോകസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായാണ് ദലൈലാമ കൊച്ചിയിലെത്തുന്നത്.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നു ആരംഭിയ്ക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറുനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ''എതിര്‍പ്പുകളില്‍നിന്ന് അനുരഞ്ജനത്തിലേക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍'' എന്നതാണു സമ്മേളനത്തിന്റെ വിഷയം

പതിനൊന്നു വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രാര്‍ഥനയോടെയാണു സമ്മേളനം ആരംഭിക്കുന്നത്. ഐ.എ.ആര്‍.എഫ്. പ്രസിഡന്റ് ഡോ. തോമസ് മാത്യു അധ്യക്ഷതവഹിക്കും. ഡോ. സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തും.

ശനിയാഴ്ച കൊച്ചിയില്‍ തങ്ങുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ ദില്ലിയ്ക്ക് മടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+