ഐസക് ഗുസ്തിക്കാരനാവരുത്: ചെന്നിത്തല

യുഡിഎഫിന്റെ ആരോപണങ്ങള്‍ക്ക് ഐസക് വസ്തുനിഷ്ഠമായി മറുപടി നല്‍കണം. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടെയും നിലപാടുകള്‍ കടകവിരുദ്ധമാണ്. ലോട്ടറി വിഷയത്തില്‍ 16ന് സമര പരിപാടികള്‍ ആരംഭിക്കുമെന്നു ചെന്നിത്തല പറഞ്ഞു.
ആരോപണങ്ങള്‍ ഒറ്റയ്ക്ക് നേരിടും: ഐസക്
ലോട്ടറി വിവാദത്തില്‍ ഉയരുന്ന ആരോപണങ്ങളെ ഒറ്റയ്ക്ക് പ്രതിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രസ്ഥാനത്തിന്റെയടക്കം ആരുടെയും പിന്തുണ ഇതിന് തനിക്കാവശ്യമില്ല.
ഒമ്പതിന് കോഴിക്കോട് പരസ്യ സംവാദത്തിന് തയ്യാറാണ്. ആര്‍ക്കും എന്തു ചോദ്യവും ചോദിക്കാം. എല്ലാത്തിനും മറുപടി പറയാന്‍ തയ്യാറാണ്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സംവാദത്തിന് ക്ഷണിച്ചിട്ട് അവര്‍ വന്നില്ല. ബോണ്ട് വിവാദത്തില്‍ പാര്‍ട്ടി ലക്ഷ്മണ രേഖ ലംഘിച്ചുവെന്നും സിപിഎം തന്നെ ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐകസ് ഈ കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications