ചൈനയില്‍ വീണ്ടും വന്‍ ഗതാഗതക്കുരുക്ക്

ബെയ്ജിങ് മംഗോളിയ ഹൈവേയിലാണ് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. കല്‍ക്കരി കയറ്റിയ ട്രക്കുകളാണ് കൂടുതലായും കുരുക്കിലകപ്പെട്ടിരിയ്ക്കുന്നത്. കുരുക്കഴിക്കാന്‍ അധികൃതര്‍ശ്രമം തുടങ്ങിയിട്ടുണ്ട്.
ഒരാഴ്ച മുന്‍പാണ് 100 കിലോമീറ്റര്‍ ദൂരത്തില്‍ ഒന്‍പത് ദിവസം നീണ്ട കുരുക്ക് അഴിച്ചത്. കോടിക്കണക്കിന് ഡോളര്‍ ഗതാഗത സൗകര്യങ്ങളൊരുക്കുന്നതിനായി ചൈന ചെലവഴിയ്ക്കുന്നുണ്ടെങ്കിലും അതിവേഗം കുതിയ്ക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുസൃതമായി റോഡുകള്‍ നിര്‍മിയ്ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.












Click it and Unblock the Notifications