ഇസ്ലാമിലേയ്ക്ക് മാറിയത് 13,946 പേര്‍
ദുബയ്: കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടയില്‍ ദുബയില്‍ 13,000ലേറെ ആളുകള്‍ ഇസ്ലാമിലേയ്ക്ക് മതം മാറിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ റംസാന്‍ കാലത്താണ് ഇതില്‍ ഏറ്റവും കൂടുതല്‍ മതംമാറലുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുബയിലെ ഇസ്ലാമിക് അഫെയര്‍ ഡിപാര്‍ട്‌മെന്റിലെ തലവന്‍ ഹുദ അല്‍ കാബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 72 രാജ്യങ്ങളില്‍ നിന്നുള്ള 13,946 പേര്‍ മതംമാറിയെന്നാണ് കണക്ക്. 1996മുതലുള്ള കണക്കാണിത്.
ഇങ്ങനെ 2005മുതല്‍ 2009വരെ 10,450 പേരാണ് ഇസ്ലാമിലേയ്ക്ക് പുതുതായി എത്തിയത്. ദുബയിലെത്തുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് ഇസ്ലാം മതത്തിന്റെ നന്മ ശരിയ്ക്കും മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് ഹുദ പറയുന്നു.
2009ല്‍ 3,043 ആളുകളാണ് മതം മാറിയത്. 2010ന്റെ ആദ്യ പകുതിയില്‍ 1,373 പേര്‍ ഇസ്ലാമിലേയ്ക്ക് വന്നു. ഇതില്‍ കൂടുതല്‍പ്പേരും ഫിലിപ്പീന്‍സ്, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഇവരില്‍ പുരുഷന്മാരേക്കാളേറെ സ്ത്രീകളാണുള്ളതെന്നും ഹുദ വ്യക്തമാക്കി. 2010ല്‍ 1,098 സ്ത്രീകളും 275 പുരുഷന്മാരുമാണ് മതം മാറിയത്. 2009ലും മതംമാറിയവിരില്‍ കൂടുതലും സ്ത്രീകള്‍ തന്നെയായിരുന്നു.












Click it and Unblock the Notifications