Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ദി നാടകം: 2 മാവോവാദികള്‍ പിടിയില്‍

പട്‌ന: ബീഹാറില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ടു രണ്ടു മാവോവാദി പവര്‍ത്തകര്‍ അറസ്റ്റിലായി.

ലഖിസരായിലെ വനമേഖലയില്‍ നടത്തിയ തെരച്ചിലിലാണ് മാവോ നേതാക്കള്‍ പിടിയിലായത്.
പൊലീസ് ഉദ്യോഗസ്ഥരെ ബന്ദിയാക്കിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പ്രസാദും സബ് ഇന്‍സ്‌പെക്ടര്‍ അഭയ് യാദവ് കൊല്ലപ്പെട്ടതായി മാധ്യമങ്ങളെ വിളിച്ചറിയിച്ച മാവോവാദി വക്താവ് അവിനാശും ആണു പിടിയിലായവര്‍ എന്നാണ് സൂചന.

തട്ടിക്കൊണ്ടു പോയ നാലു പൊലീസുകാരില്‍ മൂന്നു പേര്‍ ഇപ്പോഴും മാവോവാദികളുടെ പിടിയില്‍ ആയതിനാല്‍ അറസ്റ്റു സംബന്ധിച്ച ഔദ്യോഗികമായി സ്ഥിരീകരണം നല്‍കാന്‍ പൊലീസ് തയാറായിട്ടില്ല.

അതേ മൂന്നു പൊലീസുകാരെയും മോചിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.മോചനത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ശനിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

ബന്ദികളെ മോചിപ്പിക്കുന്നതിനായി മാവോവാദികളുടെ ആവശ്യം ഭാഗികമായെങ്കിലും അംഗീകരിക്കുന്ന കാര്യവും കമാന്‍ഡോ ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്യും. ബീഹാര്‍ ജയിലില്‍ കഴിയുന്ന എട്ട് മാവോകളെ വിട്ടയയ്ക്കണം എന്നാണ് വിമതരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+