ബാങ്ക് തട്ടിപ്പ്: പിഡിപി നേതാവ് പിടിയില്‍
ബാംഗ്ലൂര്‍: ബാങ്ക് തട്ടിപ്പ് കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ അസീസ് ബാംഗ്ലൂരില്‍ സിബിഐയുടെ പിടിയിലായി. 1993ല്‍ നടന്ന ബാങ്ക് തട്ടിപ്പ് കേസിലാണ് അസീസ് അറസ്റ്റിലായത്.
ബാങ്ക് ഓഫ് ഇന്ത്യയുടെയും ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെയും ഡിഡികള്‍ തട്ടിയെടുത്ത് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മധുര ശാഖയില്‍ ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ അബ്ദുള്‍ അസീസിനെതിരെ ജാമ്യമില്ലാ വാറണ്ട് നിലനില്‍പ്പുണ്ടായിരുന്നു. പിന്നീട് ഇയാളെ സിബിഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
അടുത്തിടെ അബ്ദുള്‍ നാസര്‍ മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത അസീസിനെ സിബിഐയുടെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ തിരിച്ചറിയുകയായിരുന്നു. ബാങ്ക് തട്ടിപ്പ് കേസില്‍ 9 പേരായിരുന്നു പ്രതികള്‍. ഇതില്‍ 6 പേര്‍ ശിക്ഷ അനുഭവിച്ചു.












Click it and Unblock the Notifications