പ്രണയം: യുവാവ് 20കാരിയെ കുത്തിക്കൊന്നു
പുനെ: ആക്കൂര്‍ഡി റെയില്‍വേസ്‌റ്റേഷന് മുമ്പില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു.
ഡിവൈ പാട്ടീല്‍ കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ ജോഷ്‌നാ ബാഗുലാണ് (20) കുത്തേറ്റ് മരിച്ചത്.
ബന്ധുവായ യുവാവാണ് പട്ടാപകല്‍ കത്തികൊണ്ട് ആക്രമിച്ചത്. ജോഷ്‌നയെ ആക്രമിച്ചശേഷം ഇയാള്‍ സ്വയം പരിക്കേല്പിച്ചു. പരുക്കേറ്റ ജോഷ്‌നയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജോഷ്‌നയെ ആക്രമിച്ച യോഗേഷ് ബച്ചാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രണയനൈരാശ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ജോഷ്‌നയോട് നിരന്തരമായി പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്ന യോഗേഷ് പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും നിരന്തരമായി ശല്യമുണ്ടാക്കിയിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. ടാറ്റാ മോട്ടോഴ്‌സ് ജീവിക്കാരനായ യോഗേഷിന്റെ അഭ്യര്‍ത്ഥന ജോഷ്‌ന നിരസിച്ചിരുന്നുവത്രേ. ഇരവരും ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു.


Click it and Unblock the Notifications