ദില്ലിയില്‍ തരൂരിന്റെ വിരുന്നിന് പ്രമുഖരുടെ നിര

വെള്ളിയാഴ്ച രാത്രി ദില്ലിയിലെ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന സത്കാരത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദ്, എം.എസ്. ഗില്‍, ഇ. അഹമ്മദ്, ജി.കെ. വാസന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ചരണ്‍ കൗര്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ബിജെപി നേതാവ് എല്‍.കെ. അദ്വാനി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ജെയ്റ്റ്‌ലി, പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ഷഹീദ് മാലിഖ് എന്നിവര്‍ നവദമ്പതിമാരെ ആശീര്‍വദിക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.
വിരുന്നില്‍ മദ്യം വിളമ്പിയിരുന്നില്ല. മാത്രമല്ല സംഗീതവും നൃത്തവും വേണ്ടെന്ന് വയ്ക്കുകയും ചെയ്തിരുന്നു. ദമ്പതികള്‍ക്കിരിക്കാന്‍ പ്രത്യേക സ്റ്റേജുമില്ലായിരുന്നു. സുനന്ദയും തരൂരും അതിഥികള്‍ക്കിടയില്‍ നടന്ന് കുശലം പറഞ്ഞു. റവ ബനാന, കശ്മീരി സാലഡ്. വിവിധതരം അരിവിഭവങ്ങള്‍, കേരള രീതിയിലുള്ള സാമ്പാര്‍, ചിക്കന്‍ കുറുമ, മട്ടന്‍ വിഭവങ്ങള്‍, പലതരം വടക്കേയിന്ത്യന്‍ വിഭവങ്ങള്‍ എന്നിവയായിരുന്നു മെനുവിലുള്ളത്.
ആഗസ്ത് 22ന് പാലക്കാട്ടുവെച്ചാണ് തരൂരും കശ്മീര്‍ സ്വദേശിയായ സുനന്ദയും വിവാഹിതരായത്.












Click it and Unblock the Notifications