ഒളിച്ചോടാനായി അമ്മ മക്കളെ കൊന്നു
ജിന്ധ്: കാമുകനൊപ്പം ഒളിച്ചോടാനായി സ്ത്രീ തന്റെ രണ്ടുമക്കളെ കൊലപ്പെടുത്തി.
ഹരിയാനയിലെ ജിന്ധ് ജില്ലയിലെ ഒരു 35കാരിയായ അമ്മയാണ് പ്രണയത്തിനായി കുട്ടികളെ ബലികഴിച്ചത്.
മൂന്നും, അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ സഹോദരനുമായി ഓഗസ്റ്റ് 31നാണ് ഇവര്‍ ഒളിച്ചോടിയത്.
വീടുവിട്ടുപോകുമ്പോള്‍ യുവതി മക്കളെയും കൂടെകൂട്ടിയിരുന്നു. പിന്നീട് യാത്രമധ്യേ ഇവരെ കൊലപ്പെടുത്തിയശേഷം അമ്പാലയ്ക്കടുത്ത് മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഹരിയാന പൊലീസ് പഞ്ചാബിലെ പ്ട്യാല ജില്ലയില്‍ നിന്നും രണ്ടുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications